ഐ.സി.എഫ് വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നു
text_fieldsമനാമ: പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) എജു എക്സ്പ്പോ സംഘടിപ്പിക്കുന്നു. വിദേശ യൂനിവേഴ്സിറ്റികളിലെ വിവിധ കോഴ്സുകൾ, അഡ്മിഷൻ രീതികൾ, ഫീസ് വിവരങ്ങൾ, വിസ സംബന്ധമായ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഓൺലൈൻ ശിൽപശാലയിൽ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പഠനയിടങ്ങളുടെ പരമ്പരാഗത രീതികളും സങ്കൽപങ്ങളും മാറുന്ന പുതിയകാലത്ത് വിദേശ രാജ്യങ്ങളിലെ തുടർപഠനങ്ങളുടെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം നൽകുന്നതായിരിക്കും ശിൽപശാലയെന്ന് സംഘാടകർ അറിയിച്ചു. യു.കെ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെക്കുറിച്ച് പരിചയസമ്പന്നരുമായി വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. 2025 ജൂൺ 28 ശനി ബഹ്റൈൻ സമയം ഉച്ചക്ക് ഒരു മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന ശിൽപശാലയിൽ വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ സംബന്ധിക്കുമെന്ന് ഐ.സി.എഫ്. ഇന്റർനാഷനൽ നോളജ് ഡിപ്പാർട്മെന്റ് സെക്രട്ടറി ഹമീദ് പരപ്പ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

