ഐ.സി.എഫ് ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ബഹ്റൈൻ മനാമയിൽ സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ
മനാമ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഐ.സി. എഫ് ബഹ്റൈൻ സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഹാഫിള് സ്വാദിഖലി ഫാളിലി, സുഫൈർ സഖാഫി പടിഞ്ഞാറത്തറ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ഓൾ ഇന്ത്യാ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ പന്ത്രണ്ടാം ഗ്രേഡിൽ ബഹ്റൈനിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നതവിജയം നേടിയ കൂളിമാട് സ്വദേശി റിശാൽ മുഹമ്മദിന് പരിപാടിയിൽ പുരസ്കാരം നൽകി.
ജെ.ഇ.ഇ പരീക്ഷയിൽ ജി.സി.സിയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയതും റിശാൽ മുഹമ്മദാണ്.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ബാഫഖി തങ്ങൾ, എം.സി. അബ്ദുൽ കരീം, അബ്ദുൽ സലാം മുസ്ലിയാർ, അബ്ദുൽ ഹകീം കിനാലൂർ, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുറഹീം സ്ഖാഫി വരവൂർ, മുനീർ സഖാഫി, ശമീർ പന്നൂർ, നൗഫൽ മയ്യേരി എന്നിവർ സംബന്ധിച്ചു. അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.

