ഐ.സി.എഫ് എന്യൂമറേഷൻ വർക്ക്ഷോപ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് എന്യൂമറേഷൻ വർക് ഷോപ്പിൽ അബ്ദുല്ല രണ്ടത്താണി ക്ലാസെടുക്കുന്നു
മനാമ: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) പ്രവാസികളെ ബോധവത്കരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഐ.സി.എഫ് ബഹ്റൈൻ ആചരിച്ചുവരുന്ന ജാഗ്രത കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് റീജൻ എന്യൂമറേഷൻ വർക്ക്ഷോപ് സംഘടിപ്പിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത പ്രവാസികൾക്കുള്ള നടപടികൾ, ആവശ്യമായ രേഖകൾ, പുതുതായി പേര് ചേർക്കുന്നതിനുള്ള നടപടികൾ, മേൽവിലാസം മാറിയാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നൽകിയ പരിശീലനത്തിന് ഐ.സി.എഫ് സൽമാബാദ് റീജൻ ജനറൽ സെക്രട്ടറി അബ്ദുല്ല രണ്ടത്താണി നേതൃത്വം നൽകി.
ഐ.സി.എഫ് റീജൻ പ്രസിഡന്‍റ് അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്‍ലിയാർ, അഷ്റഫ് കോട്ടക്കൽ, അർഷദ് ഹാജി, അമീറലി ആലുവ, അൻസാർ വെള്ളൂർ, ഇസ്ഹാഖ് വലപ്പാട് എന്നിവർ സംബന്ധിച്ചു. ജാഗ്രത കാമ്പയിനിന്റെ ഭാഗമായി, കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ് ഡെസ്ക് എന്നിവ വിവിധ യൂനിറ്റ് കേന്ദ്രങ്ങളിലായി നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

