ഐ.സി.എഫ് ദേശീയ ദിനാഘോഷം ഇന്ന്
text_fieldsമനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിന ആഘോഷ പരിപാടികൾ ഞായർ രാത്രി എട്ടുമണിക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.
ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുകമാസ് മുഖ്യാതിഥിയായി സംബന്ധിക്കും. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഫ്രാൻസിസ്, പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര. കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൾ കരീം., വി.പി.കെ. അബൂബക്കർ ഹാജി, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ദഫ് പ്രദർശനവും മദ്റസ വിദ്യാർത്ഥികളുടെ മറ്റ് കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

