ഐ.സി.എഫ് മുഹറഖ് റീജ്യൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsമുഹമ്മദ് കോമത്ത് (പ്രസിഡന്റ്), ഷഫീഖ് കെ.പി. ( ജനറൽസെക്രട്ടറി), അബ്ദുറഹ്മാൻ ഹാജി കെ.കെ. (ഫിനാൻസ് സെക്രട്ടറി)
മനാമ: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ ഐ.സി.എഫ് മെംബർഷിപ് കാമ്പയിന് ശേഷം നടന്ന മുഹറഖ് റീജൻ വാർഷിക കൗൺസിൽ പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോമത്ത് (പ്രസിഡന്റ്), ഷഫീഖ് കെ.പി (ജനറൽ സിക്രട്ടറി), അബ്ദുറഹ്മാൻ ഹാജി കെ.കെ. (ഫിനാൻസ് സിക്രട്ടറി) എന്നിവരാണ് മുഹറഖ് റീജൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.
ഡെപ്യൂട്ടി പ്രസിഡന്റുമാരായി ഹസ്സൻ സഖാഫി, കോയ മുസ്ലിയാർ കളരാന്തിരി, ഉമ്മർ പി.ടി. എന്നിവരെയും സെക്രട്ടറിമാരായി മുഹമ്മദ് ഷഹീൻ അഴിയൂർ (ഓർഗനൈസിങ് ആൻഡ് ട്രൈനിങ്), മുനീർ സഖാഫി ചേകനൂർ (അഡ്മിനിസ്ട്രേഷൻ ആൻഡ് ഐ.ടി), ഷരീഫ് കാവുന്തറ (പി.ആർ ആൻഡ് മീഡിയ), ജാഫർ പട്ടാമ്പി (വുമൺ എംപവർമെന്റ്), ബഷീർ കടമേരി (തസ്കിയ), മുഹമ്മദ് കുലുക്കല്ലൂർ (ഹാർമണി ആൻഡ് എമിനൻസി), കെ.പി. മുഹമ്മദ് ഹാജി (മോറൽ എജുക്കേഷൻ), നജ്മുദ്ദീൻ പഴമള്ളൂർ (നോളജ്), സമീർ (പബ്ലിക്കേഷൻ), ഇബ്രാഹീം വി. (വെൽഫെയർ ആൻഡ് സർവീസ്), അബ്ദുറസാഖ് ഹാജി (എകണോമിക്) എന്നിവരെയും തിരഞ്ഞടുത്തു.
മുഹറഖ് സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ മുഹമ്മദ് കോമത്ത് പ്രവർത്തന റിപ്പോർട്ടും ഷഫീഖ് കെ.പി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഐ.സി.എഫ് നാഷനൽ അഡ്മിൻ സിക്രട്ടറി ഷമീർ പന്നൂർ, സംഘടന പ്രസിഡന്റ് ഷാനവാസ് മദനി എന്നിവർ കൗൺസിലിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

