ഐ.സി.എഫ് മുഹറഖ് ഇഫ്താർ സംഗമം ശ്രദ്ധേയമായി
text_fieldsഐ.സി.എഫ് മുഹറഖ് ഇഫ്താർ സംഗമം
മനാമ: വിശുദ്ധ റമദാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് മുഹറഖ് റീജ്യൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മുഹറഖ് സൂഖിലെ വ്യാപാരികളും തൊഴിലാളികളുമടക്കം നിരവധിയാളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
മുഹറഖ് സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൻ പാടന്തറ മർകസ് ഡയറക്ടർ ശറഫുദ്ദീൻ സഖാഫി റമദാൻ സന്ദേശം നൽകി. ഐ.സി.എഫ്. ഇന്റർ നാഷനൽ കൗൺസിലർ കെ.സി. സൈനുദ്ദീൻ സഖാഫി, നാഷനൽ പബ്ലിക്കേഷൻസ്ക്രട്ടറി അബ്ദുസ്സമദ് കാക്കടവ് എന്നിവർ സംബന്ധിച്ചു.
റീജനൽ ഭാരവാഹികളായ മുഹമ്മദ് കോമത്ത്, ഷഫീഖ് കെ.പി, അബ്ദുറഹ്മാൻ കെ.കെ, ശരീഫ് കാവുന്തറ, ഷഹീൻ അഴിയൂർ, മുനീർ സഖാഫി ചേകനൂർ, ഇബ്രാഹിം വി, സമീർ, സാലിഹ് കണ്ണാടിപ്പൊയിൽ, അബ്ദുൽ ഖാദർ മുസ്ലിയാർ, റിയാദ്, ഇസ്മയിൽ ഹാജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

