ഐ.സി.എഫ് മുഹർറം സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മുഹർറം സന്ദേശ പ്രഭാഷണം
മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ മുഹർറം സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു. സൽമാബാദ് സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ അബ്ദുറഹീം സഖാഫി വരവൂർ പ്രഭാഷണം നടത്തി. ഓരോ പുതുവര്‍ഷവും പുനര്‍ വിചിന്തനത്തിന്റേതാകണമെന്നും കഴിഞ്ഞകാല ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്താനുള്ള അവസരമാണ് പുതുവര്‍ഷമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാർ, ഹംസ ഖാലിദ് സഖാഫി, ശഫീഖ് വെള്ളൂർ, ഹാഷിം മുസ്ലിയാർ, ഉമർഹാജി ചേലക്കര, ഫൈസൽ ചെറുവണ്ണൂർ, അഷ്റഫ് കോട്ടക്കൽ, ശുക്കൂർ കുണ്ടൂർ, അർഷദ് ഹാജി, വൈ.കെ. നൗഷാദ്, അബ്ദുള്ള രണ്ടത്താണി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

