ഐ.സി.എഫ് മീലാദ് ക്യാമ്പയിൻ; മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമനാമ: ഐ.സി.എഫ് ബഹ്റൈൻ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിലെ മുഖ്യാതിഥിയായി ബഹ്റൈനിലെത്തിയ പണ്ഡിതനും വാഗ്മിയുമായ വി.പി.എ. ആട്ടിരി തങ്ങൾക്ക് ബഹ്റൈൻ ഇന്റർനാഷണൽ എയർപ്പോർട്ടിൽ സ്വീകരണം നൽകി. 'ഖൽബിലാണ് എന്റെ നബി (സ)' എന്ന ശീർഷകത്തിൽ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 4 വരെ ബഹ്റൈനിലെ 12 കേന്ദ്രങ്ങളിലായി മദ്ഹു റസൂൽ സമ്മേളനങ്ങൾ നടക്കും. ഐ.സി.എഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അഷ്റഫ് ഹാജി, ജമാൽ വിട്ടൽ, കലന്തർ ശരീഫ്, ഫൈസൽ ചെറുവണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

