ഐ.സി.എഫ് മീലാദ് കാമ്പയിൻ; ‘ഇലൽ ഹബീബ്’ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഐ.സി.എഫ് സിത്ര യൂനിറ്റ് മീലാദ് കാമ്പയിൻ പോസ്റ്റർ മൻസൂർ അഹ്സനി പ്രകാശനം ചെയ്യുന്നു
മനാമ: ‘തിരുവസന്തം 1500’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സിത്ര യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഇലൽ ഹബീബ്’ എന്ന നാമത്തിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു.
പരിപാടിയുടെ സ്വാഗത സംഘം ചെയർമാനായി മൻസൂർ അഹ്സനി, കൺവീനർ സിനാൻ, ഫിനാൻസ് കൺവീനർ മുഹമ്മദ് അസ്മർ എന്നിവർക്ക് പുറമെ വൈസ് ചെയർമാനായി മുസ്തഫ, ജലീൽ കരുനാഗപ്പള്ളി, ജോയന്റ് കൺവീനർമാരായി സാജിദ്, വാരിസ്, സ്റ്റേജ് ഇൻചാർജ് റിഷാൽ, അജ്മൽ, ഫൗസാൻ, ഫുഡ് ഇൻചാർജ് അഷ്റഫ്, റിയാദ് അസീബ് രക്ഷാധികാരികളായി ശരീഫ് സുഹ്രി നൗഫൽ മയ്യേരി, ഇബ്രാഹിം, കബീർ നിസാർ, അലീ നസീർ എന്നിവരെയും തിരഞ്ഞെടുത്തു.
കാമ്പയിനിന്റെ ഭാഗമായി ഒന്നു മുതൽ 12 വരെ എല്ലാദിവസവും രാത്രി ഒമ്പതിന് മൗലിദ് സദസ്സും 12ന്റെ സുബഹിയോട് അടുത്ത സമയത്ത് പ്രഭാത മൗലിദും അന്നേ ദിവസം 1000 ത്തോളം സ്നേഹ കിറ്റുകൾ വിതരണം, ഫ്ലാറ്റ് മൗലിദ്, കുട്ടികളുടെ കലാപരിപാടികൾ, ഹദീസ് പഠനം, മദീന ഗാലറി ക്വിസ് മത്സരം എന്നിവ നടക്കും. സെപ്റ്റംബർ ഒമ്പതിന് സിത്രയിൽ വെച്ച് നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷകനായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

