ഐ.സി.എഫ് മീലാദ് കാമ്പയിൻ; മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് ഉജ്വല സമാപനം
text_fieldsഐ.സി.എഫ് മനാമ റീജിയൻ മദ്ഹു റസൂൽ സമ്മേളനത്തിൽ സയ്യിദ് വി.പി.എ തങ്ങൾ ആട്ടീരി പ്രഭാഷണം നടത്തുന്നു
മനാമ: പ്രവാചകർ മുഹമ്മദ് നബി യുടെ 1501ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ബഹ്റൈനിലെ 13 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് ഉജ്വല സമാപനം. ‘ഖൽബിലുണ്ട് എന്റെ നബി (സ)’ എന്ന ശീർഷകത്തിൽ മനാമ കെ.എം.സി.സി ഹാളിൽ ഐ.സി.എഫ് മനാമ റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച സമാപന സമ്മേളനം നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐ.സി.എഫ് മനാമ റീജിയൻ പ്രസിഡണ്ട് അബ്ദുറഹീം സഖാഫി അത്തിപ്പറ്റയുടെ അധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രവാചക ജീവിതത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ എഴുതി ഐ.സി.എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ‘സ്‌നേഹമായ്, ആര്‍ദ്രമായ്’ എന്ന പുസ്തകത്തിന്റെ ബഹ്റൈൻ നാഷണൽ തല പ്രകാശനം ശൈഖ് മുഹ്സിൻ മുഹമ്മദ് മദനി നിർവഹിച്ചു. സാമൂഹിക സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ 10 പ്രവർത്തകരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
വിവിധ കേന്ദ്രങ്ങളിലായി ഐ.സി.എഫ് റീജിയൻ-യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളിൽ പ്രമുഖ പണ്ഡിതൻ സയ്യിദ് വി.പി.എ തങ്ങൾ ആട്ടിരി മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ നേതാക്കളും മത സാമൂഹികരംഗത്തെ പ്രമുഖരും സംബന്ധിച്ചു. സെപ്റ്റംബർ 20 വരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മൗലിദ് പാരായണം, മധുര വിതരണം, സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈൻഡ്, ഡെയ്ലി ക്വിസ്, മിഡ്നൈറ്റ് ബ്ലും എന്നിവയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

