ഇസ്ലാം വിഭാവനം ചെയ്യുന്നത് സമാധാനം -കാന്തപുരം
text_fieldsഇന്റർനാഷനൽ മീലാദ് കോൺഫറൻസും ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷികവും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇസ്ലാം വിഭാവനം ചെയ്യുന്നത് സമാധാനവും ശാന്തിയുമാണെന്നും സമാധാന വഴിയിലൂടെയാണ് ലോകത്ത് ഇസ്ലാം പ്രചരിച്ചതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ‘തിരുനബി (സ): ജീവിതം ദർശനം’ ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായ ഇന്റർനാഷനൽ മീലാദ് കോൺഫറൻസും ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷികവും സൽമാബാദ് ഗൾഫ് എയർ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. സ്രഷ്ടാവിന്റെ കൽപനകൾ അനുസരിച്ച് പ്രവാചകപാത പിൻപറ്റി പൂർവസൂരികളുടെ പാതയിലൂടെ ജീവിതം ധന്യമാക്കണമെന്നും മനുഷ്യർ പരസ്പരം സ്നേഹത്തിൽ വർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശ്മി, ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമ്മാസ്, ബഹ്റൈൻ ശരീഅ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ഡോ. ശൈഖ് ഇബ്രാഹിം റാഷിദ് മിരീഖി, ശരീഅ കോർട്ട് ജഡ്ജ് ശൈഖ് ഹമദ് സാമി ഫളിൽ അൽ ദോസരി, എൻജി. ശൈഖ് സമീർ ഫാഇസ്, ഇബ്രാഹീം സഖാഫി താത്തൂർ, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഷാനവാസ് മദനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

