ഐ.സി.എഫ് മനാമ സെന്ട്രല് മീലാദ് കാമ്പയിന് സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഹുസൈൻ സഖാഫി, ഷംസു മാമ്പ, ഷഫീഖ് പൂക്കയിൽ
മനാമ: ഐ.സി.എഫ് മനാമ സെന്ട്രല് മീലാദ് കാമ്പയിന് വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപവത്കരിച്ചു. തിരുനബി (സ ): ജീവിതം ദർശനം എന്ന പ്രമേയത്തില് നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മൗലിദ് മജ്ലിസുകൾ, മദ്ഹു റസൂല് സമ്മേളനം, മദ്റസ വിദ്യാർഥികളുടെ കലാപരിപാടികള് എന്നിവ നടക്കും.
സെപ്റ്റംബര് 20ന് നടക്കുന്ന മദ്ഹു റസൂല് സമ്മേളനത്തില് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി താത്തൂര് മുഖ്യാതിഥിയായിരിക്കും. സ്വാഗത സംഘം ഭാരവാഹികളായി ഹുസൈന് സഖാഫി (ചെയര്മാന്). ഖാസിം വയനാട്, യൂസഫ് അഹ്സനി (വൈസ് ചെയര്മാന്),ശംസു മാമ്പാ(ജനറല് കണ്വീനര്), അസീസ് കാസര്കോട്, നാസര് കൊട്ടാരത്തില് (ജോ. കണ്വീനര്), ഷഫീഖ് പൂക്കയില് (ഫിനാന്സ് കണ്വീനര്) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

