ഐ.സി.എഫ് മദ്റസ പൂർവ വിദ്യാർഥിക്ക് എ.ഐ ഫ്യൂച്ചർ ടെക് എക്സ്പോയിൽ ഒന്നാം സ്ഥാനം
text_fieldsനാസിൽ
മനാമ: തമിഴ്നാട് ധർമപുരിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യൂച്ചർ ടെക് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാർഥി. മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ പൂർവ വിദ്യാർഥിയും കണ്ണൂർ സിറ്റി സ്വദേശിയുമായ നാസിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പങ്കെടുത്ത 1400 പേരെ പിന്നിലാക്കി നേട്ടം കരസ്ഥമാക്കിയത്.
ഐ.ഐ.ടി മദ്റസ, ഐ.ഐ.എം ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തിരുന്നു. ഐ.സി.എഫ് മനാമ സെൻട്രൽ അഡ്മിൻ പ്രസിഡന്റ് നൗഷാദ് കണ്ണൂരിന്റെ മകനാണ് നാസിൽ. ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ച നാസിലിനെ മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

