ഐ.സി.എഫ് മദ്റസ കലോത്സവം നവംബർ 14, 21 തീയതികളിൽ
text_fieldsഐ.സി.എഫ് മദ്റസ കലോത്സവ പോസ്റ്റർ പ്രകാശനം എളങ്കൂർ മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു.
മനാമ: പുതുതലമുറയുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും അവരിൽ ധാർമികബോധവും സാമൂഹികപ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിനുമായി ഐ.സി.എഫ് സംഘടിപ്പിക്കുന്ന മദ്റസ കലോത്സവം നവംബർ 14, 21 തീയതികളിൽ നടക്കും. ബഹ്റൈനിലെ മജ്മഉത അലീമിൽ ഖുർആൻ മദ്റസകളിൽ നടന്ന മദ്റസ ഫെസ്റ്റുകളിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കലാപ്രതിഭകളാണ് ബഹ്റൈൻ റേഞ്ച് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
ഐ.സി.എഫ് മോറൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീനിന്റെയും നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിൽ കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി വിഭാഗങ്ങളിലായി 50 ഇനങ്ങളിൽ 250 പ്രതിഭകൾ മത്സരിക്കും. നവംബർ 14ന് റിഫ മദ്റസ ഹാളിൽ രചനാമത്സരങ്ങളും 21ന് ഹമദ് ടൗൺ കാനൂ ഹാളിൽ പ്രധാന സ്റ്റേജ് മത്സരങ്ങളും നടക്കും കലോത്സവ പോസ്റ്റർ പ്രകാശനം സയ്യിദ് എളങ്കൂർ മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. അബ്ദുറസാഖ് ഹാജി ഇടിയങ്ങര, നൗഫൽ മയ്യേരി, അബ്ദുറസാഖ് ഹാജി ഇടിയങ്ങര എന്നിവർ സംബന്ധിച്ചു. ഇതുസംബന്ധമായി ഐ.സിഎഫ് മോറൽ എജുക്കേഷൻ സെക്രട്ടറി ശംസുദ്ധീൻ സുഹ്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി നസീഫ് അൽ ഹസനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം സഖാഫി വരവൂർ, ശിഹാബ് സിദ്ദീഖി, മൻസൂർ അഹ്സനി വടകര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

