ഐ.സി.എഫ് മദ്ഹുറസൂൽ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
text_fieldsറഫീഖ് ലത്വീഫി വരവൂർ, ശംസുദ്ദീൻ സുഹ്രി വയനാട്, ഇർഷാദ് ആറാട്ടുപുഴ
മനാമ: തിരുവസന്തം 1500' എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് റിഫ റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. കാമ്പയിൻ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
സ്വാഗതസംഘം ചെയർമാനായി റഫീഖ് ലത്വീഫി വരവൂർ, ജനറൽ കൺവീനർ ശംസുദ്ദീൻ സുഹ്രി, ഫിനാൻസ് കൺവീനർ ഇർഷാദ് ആറാട്ടുപുഴ എന്നിവർക്കുപുറമെ വൈസ് ചെയർമാനായി സുൽഫിക്കർ അലി അയിരൂർ, വൈസ് ചെയർമാൻ സുൽഫിക്കർ അലി, വർക്കിംഗ് കൺവീനർ ആസ്വിഫ് നന്തി, സ്റ്റേജ് ഡക്കറേഷൻ കൺവീനർ നാസർ സാഫറ, മീഡിയ കൺവീനർ സുഫൈർ സഖാഫി അൽ ഫലാഹി, ഫുഡ്&സ്വീകരണ കൺവീനർ ഉമർഹാജി പെരുമ്പടപ്പ്, വളണ്ടിയർ കൺവീനർ അബ്ദുൽ ജലീൽ ഹാജി, മെമ്പർമാർ ഉസ്മാൻ സുലൈമാൻ, അഫ്സൽ ആലപ്പുഴ, അഫസൽ എറണാകുളം, ജമാൽ മൂടാടി, ശമീർ സഖാഫി, ലുഖ്മാൻ ഹാജിയാത്ത്-, താരീഖ് അൻവർ, മഹ്മൂദ് സുലൈമാൻ, ഫാഇസ് സല്ലാഖ്, സിദ്ധീഖ് ഹാജി എന്നിവരെ തെരഞ്ഞെടുത്തു.
കാമ്പയിന്റെ ഭാഗമായി റീജിയൻ തലത്തിലും യൂനിറ്റുകളിലുമായി മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മീലാദ് ഫെസ്റ്റ്, മധുരപലഹാര വിതരണം എന്നിവ നടത്തും. വിവിധ പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സെപ്റ്റംബർ പന്ത്രെണ്ടിന് രാത്രി എട്ടിന് സനദ് ബാബാ സിറ്റി ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

