ഐ.സി.എഫ് കേരളയാത്ര ഐക്യദാർഢ്യ സമ്മേളനം ഇന്ന്
text_fieldsമനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയോടനുബന്ധിച്ച് ഐ.സി .എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ഇന്ന് രാത്രി എട്ടിന് സൽമാനിയ കെ.സിറ്റി ഹാളിൽ നടക്കും. കേരള മുസ് ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി സമ്മേളനത്തിൽ മുഖ്യാതിഥിയാവും.
കാസർകോട് നിന്നാരംഭിച്ച യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. ഐ.സി.എഫ് ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകുന്നതിനായി ആവിഷ്കരിച്ച രിഫാഇയൈർ സഹായപദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരവും ചേർന്ന് നിർവഹിക്കും. ബഹ്റൈനിലെ എട്ട് റീജ്യൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഉണർത്തുജാഥക്ക് 42 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഐക്യദാർഢ്യ സമ്മേളനത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, പ്രദീപ് പത്തേരി (പ്രതിഭ), ബോബി പാറയിൽ (ഒ.ഐ.സി.സി) തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ.സി. സൈനുദ്ദീൻ സഖാഫി, സുലൈമാൻ ഹാജി, അബ്ദുൽ ഹക്കീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി, ശിഹാബുദ്ദീൻ സിദ്ദീഖി, ശംസുദ്ദീൻ സുഹ് രി, മുസ്തഫ ഹാജി കണ്ണപുരം, സി.എച്ച് അഷ്റഫ്, സിയാദ് വളപട്ടണം, ശമീർ പന്നൂർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

