ഐ.സി.എഫ് ഗഫൂൾ സുന്നി സെന്റർ ഉദ്ഘാടനം ചെയ്തു
text_fieldsഐ.സി.എഫ് ഗഫൂൾ സുന്നി സെന്റർ ഉദ്ഘാടനം
മനാമ: ഐ.സി.എഫ് ഗഫൂൾ യൂനിറ്റ് ആസ്ഥാനമായ സുന്നി സെന്റർ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് അബൂബക്കർ സഖാഫിയുടെ അദ്ധ്യക്ഷയിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ ഗഫൂൾ കാനൂ മസ്ജിദ് ഇമാം ശൈഖ് വലീദ് അൽ മഹ്മൂദ് മുഖ്യാതിഥി ആയിരുന്നു.
വടശ്ശേരി ഹസ്സൻ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എം.സി.അബ്ദുൽ കരീം, ശമീർ പന്നൂർ ആശംസകൾ നേർന്നു. ശംസുദ്ദീൻ പൂക്കയിൽ, മൂസ്സ ഹാജി, മൊയ്തീൻ ഹാജി, സിയാദ് മാട്ടൂൽ, ഹുസൈൻ സഖാഫി, ഷംസു മാമ്പ, യൂസുഫ് അൽ ഹസനി, സമദ് മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
യൂനിറ്റ് ഭാരവാഹികളായ റഷീദ് കൊളത്തൂർ, നൗഷാദ്, ഇസ്മയിൽ ഹാജി, അബ്ദുറഹ്മാൻ, ഷഹാസ്, സിയാദ്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.യൂനിറ്റ് സെക്രട്ടറി മുനീർ സ്വാഗതവും നാസർ കൊട്ടാരത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

