ഐ.സി.എഫ് ഹമദ് ടൗൺ ഇഫ്താർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
text_fieldsഐ.സി.എഫ് ഹമദ് ടൗണിൽ നടത്തുന്ന ഇഫ്താർ
മനാമ: ഐ.സി.എഫ് ഹമദ് ടൗൺ റീജൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ദിവസേന മലയാളികളെ കൂടാതെ ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ ഉൾപ്പെടെ നൂറിൽ പരം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്. വൈകീട്ട് വരെ നീണ്ടുനിൽക്കുന്ന സൂഖിലെ കടകളിലെ ജീവനക്കാർക്ക് ഐ.സി.എഫ് വർഷങ്ങളായി നടത്തുന്ന ഇഫ്താർ ഏറെ ആശ്വാസമാണ് നൽകുന്നത്.
എല്ലാ വർഷവും ഇഫ്താർ സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് റീജൻ പ്രസിഡന്റ് നിസാർ സഖാഫി അറിയിച്ചു. വരുംവർഷങ്ങളിൽ ഇഫ്താർ ഇതിനേക്കാൾ വിപുലമായി സംഘടിപ്പിക്കുമെന്ന് റീജൻ സെക്രട്ടറി ഇസ്ഹാഖ് മട്ടന്നൂർ പറഞ്ഞു.
ദിവസേന ഇഫ്താറിന് മുമ്പ് നടക്കുന്ന പ്രാർഥനക്ക് നിസാർ സഖാഫി, ശിഹാബുദ്ദീൻ സിദ്ദീഖി, ഇസ്മായിൽ മുസ്ലിയാർ, ഇബ്രാഹിം സഖാഫി, അബ്ദുറഹിമാൻ ചെക്കിയാട് എന്നിവരാണ് നേതൃത്വം നൽകുന്നത്. സൂഖിലെ വിശ്വാസികളുടെ സൗകര്യാർഥം ദിനേന രണ്ടു തവണ തറാവീഹ് നമസ്കാരവും റമദാന്റെ അവസാന പത്തുകളിൽ പ്രത്യേക പ്രാർഥന മജ്ലിസും പെരുന്നാൾ ദിവസം നമസ്കാരവും ഈദ് സംഗമവും വർഷങ്ങളായി നടന്നുവരുന്നു.
ഐ.സി.എഫ് ഈദ് ആശംസകൾ നേർന്നു
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ദാനധർമങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും മാനവികതയുടെ ബൃഹത്തായ സന്ദേശങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയുള്ള നാളുകള്‍ പാകപ്പെടണം. വ്രതവിശുദ്ധിയുടെ മാസത്തിൽ നേടിയെടുത്ത നവോന്മേഷവും യഥാർഥ ചൈതന്യവും സഹന പരിശീലനവും ജീവിത യാത്രയിൽ ഉപകരിക്കുന്നതാകട്ടെ.
ഈദുല്ഫിത്ര് ആഘോഷിക്കുന്ന ഏവര്‍ക്കും ഐ.സി.എഫ് ബഹ്റൈന്‍ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, ജനറൽ സെക്രട്ടറി ശമീർ പന്നൂർ എന്നിവർ ഹൃദ്യമായ ആശംസകള്‍ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

