ഐ.സി.എഫ് സ്നേഹസഞ്ചാരത്തിന് സ്വീകരണം നൽകി
text_fieldsസൽമാബാദ് സെൻട്രൽ ഇസ്തഖ്ബാലിയ ഐ.സി.എഫ് ഇന്റർനാഷനൽ എജുക്കേഷൻ സെക്രട്ടറി ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മാനവ വികസന വർഷാചരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ സംഘടിപ്പിച്ച സ്നേഹസഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ സ്വീകരണം നൽകി. മാനവ വികസന വർഷാ ചരണത്തിന്റെ ഭാഗമായി പ്രവാസികളിൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുന്നതിനും വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും വൈജ്ഞാനിക മുന്നേറ്റത്തിനുമായി നിരവധി പദ്ധതികളാണ് ഐ.സി.എഫ് നേതൃത്വത്തിൽ നടക്കുന്നത്.
ഐ.സി.എഫ് സൽമാബാദ് കോൺഫറൻസ് ഹാളിൽ സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ ഇന്റർനാഷനൽ കൗൺസിൽ എജുക്കേഷൻ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ശരീഫ് കാരശ്ശേരി സ്വീകരണ സംഗമം ഇസ്തഖ്ബാലിയ ഉദ്ഘാടനം ചെയ്തു. ഹബീബ് കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി. അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, ഷാനവാസ് മദനി, സുലൈമാൻ ഹാജി, വി. പി.കെ.അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ, റഊഫ് പുലിക്കോട്, സലാം കോട്ടക്കൽ എന്നിവർ ഗാനാലാപനവും തമീം ഖിറാഅത്തും നടത്തി.
സെൻട്രൽ ഭാരവാഹികളായ അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ലിയാർ, ഷാജഹാൻ കൂരിക്കുഴി, വൈ.കെ. നൗഷാദ്, ഹർഷദ് ഹാജി കല്ലായി, ഷഫീഖ് മുസ്ലിയാർ വെള്ളൂർ, ഇസ്ഹാഖ് വലപ്പാട് എന്നിവർ നേതൃത്വം നൽകി. സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.

