ഉന്നത വിജയികളെ ഐ.സി.എഫ് അനുമോദിച്ചു
text_fieldsഐ.സി.എഫ് സൽമാബാദ് സെൻട്രൽ അനുമോദന സംഗമത്തിൽ മുജീബ് തുടക്കാട് ഉപഹാരം
നൽകുന്നു.
മനാമ: സൽമാബാദ് മജ്മഉ തഅലീമുൽ ഖുർആൻ മദ്റസ വിദ്യാർഥികളിൽനിന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. ഫാത്തിഹ് റഫീക്ക്, മുഹമ്മദ് റാസിഖ്, മുഹമ്മദ് അമീൻ, ആദിൽ മുജീബ്, മിദ് ലാജ് അഷ്റഫ്, ഫിദ ഫാത്തിമ എന്നീ വിദ്യാർഥികളാണ് ഉന്നതവിജയം കരസ്ഥമാക്കിയത്.
ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം മുജീബ് തുവ്വക്കോട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അബ്ദുറഹീം സഖാഫി വരവൂർ, ഷഫീഖ് മുസ്ല്യാർ വെള്ളൂർ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, ഇസ്ഹാഖ് വലപ്പാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

