ഐ.സി.എഫ്. എജ്യു എക്സ്പോ ഇന്ന്
text_fieldsമനാമ : പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). സംഘടിപ്പിക്കുന്ന എജ്യു എക്സ്പ്പോ ഇന്നുച്ചക്ക് ഒന്നിന് കേരള കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
വിദേശ യൂനിവേഴ്സിറ്റികളിലെ വിവിധ കോഴ്സുകൾ അഡ്മിഷൻ രീതികൾ, ഫീസ് വിവരങ്ങൾ, വിസ സംബന്ധമായ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഓൺലൈൻ ശിൽപശാലയിൽ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പഠനയിടങ്ങളുടെ പരമ്പരാഗത രീതികളൂം സങ്കൽപങ്ങളും മാറുന്ന പുതിയകാലത്തു വിദേശ രാജ്യങ്ങളിലെ തുടർപഠനങ്ങളുടെ അനന്തസാധ്യതകളിലേക്ക് വെളിച്ചം നൽകുന്നതായിരിക്കും ശിൽപശാലയെന്ന് സംഘാടകർ അറിയിച്ചു.
യു.കെ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെ കുറിച്ച് പരിചയസമ്പന്നരുമായി വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

