ഐ.സി.എഫ് കാമ്പയിൻ ഇന്ന്
text_fieldsമനാമ: 'റമദാൻ വിശുദ്ധിയുടെ മാസം ' എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന റമദാൻ ക്യാമ്പയിന് ഇന്ന് ( തിങ്കൾ ) വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ബറാഅത്ത് ആത്മീയ സംഗമങ്ങളോടെ തുടക്കമാവും.
ഒന്നര മാസക്കാലം നീളുന്ന കാമ്പയിനിന്റെ ഭാഗമായി റമദാൻ മുന്നൊരുക്കം, പ്രകാശതീരം - ഖുർആൻ പ്രഭാഷണം, ഇഫ്താർ സംഗമങ്ങൾ, സകാത് ഡ്രൈവ്, സ്റ്റുഡൻസ് ഇഫ്താർ, സൗഹൃദ സംഗമം, റിലീഫ് പ്രവർത്തനങ്ങൾ, തിലാവ- ഖുർആൻ പാരായണ മത്സരം, ഈദ് സംഗമം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും. കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13, 14 തീയതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുർആൻ പ്രഭാഷണം നടക്കും.
ഖുർആൻ പഠന പാരായണ മത്സരമായ തിലാവയിൽ ബഹ്റൈനിലെ 11 മദ്റസകളിലെ വിദ്യാർഥികൾ പങ്കെടുക്കും. റീജ്യൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡൻറ്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി വിവിധ പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

