ഐ.സി.എഫ് ബുക്ക് ടെസ്റ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsമനാമ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’, അടിസ്ഥാനമാക്കി ഐ.സി.എഫ് പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഇന്റർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന ബുക്ക് ടെസ്റ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.
മേയ് 20ന് ഉച്ചക്ക് രണ്ടിന് ഐ.സി.എഫ് റീജ്യൻ കേന്ദ്രങ്ങളിൽ നടക്കുന്ന ബുക് ടെസ്റ്റിൽ വിജയികളാവുന്നവർക്ക് റീജ്യൻ തലത്തിലും നാഷനൽ തലത്തിലും സമ്മാനങ്ങൾ വിതരണം ചെയ്യും.
ബുക്ക് ടെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് https://forms.gle/JGmb9R34pbzBND7c8 എന്ന ഗൂഗ്ൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യുന്നതിനും പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ടെന്ന് ഐ.സി.എഫ് പബ്ലിക്കേഷൻ ഡിപ്പാർട്മെന്റ് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് 3349 2088 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

