ഐ.സി.എഫ് രക്തദാന ക്യാമ്പ്: രജിസ്ട്രേഷൻ ഉദ്ഘാടനം
text_fieldsമനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ബഹ്റൈൻ സർവീസ് ഡിപ്പാർട്മെന്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിന്റെ രജിസ്ടേഷൻ ഉദ്ഘാടനം നാഷണൽ പ്രസിഡന്‍റ് കെ. കെ. അബൂബക്കർ ലത്വീഫി നിർവഹിച്ചു.
മെയ് 22 ന് വെളളിയാഴ്ച രാവിലെ 7 മുതൽ 1 വരെ നടക്കുന്ന ക്യാമ്പിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് രക്ത ദാനത്തിന് അവസരം. ഐ.സി. എഫ് യൂണിറ്റ് - റീജിയൻ ഘടകങ്ങൾ വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പേരുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് സിയാദ് വളപട്ടണം ( 33870037 ), സി.എച്ച് അശ്റഫ് ( 3362 5767) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മനാമ സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ കെ. സി സൈനുദ്ധീൻ സഖാഫി, സുലൈമാൻ ഹാജി, ശമീർ പന്നൂർ, സിയാദ് വളപട്ടണം, മുസ്ഥഫ ഹാജി കണ്ണപുരം, ശിഹാബ് സിദ്ദീഖി, ശംസുദ്ധീൻ സുഹ്രി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

