ഐ.സി.എഫ് സ്നേഹസഞ്ചാരം സമാപിച്ചു
text_fieldsഐ.സി.എഫ് സ്നേഹസഞ്ചാരം സമാപന സംഗമത്തിൽനിന്ന്
മനാമ: ഐ.സി.എഫ് മാനവ വികസന വര്ഷ ഭാഗമായി ബെറ്റര് വേള്ഡ് ബെറ്റര് ടുമാറോ (നല്ല ലോകം നല്ല നാളെ) പ്രമേയത്തിൽ സംഘടിപ്പിച്ച സ്നേഹസഞ്ചാരം ഗൾഫ് രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി. സലാല ഹംദാൻ പ്ലാസ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ഇസ്തഖ്ബാലിയയോടെയാണ് സമാപിച്ചത്. നേരത്തേ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും പര്യടനം നടത്തിയിരുന്നു. ബഹ്റൈനിൽ മനാമ, റിഫ, മുഹറഖ്, സൽമാബാദ്, ഗുദൈബിയ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, ഈസാ ടൗൺ എന്നീ സെൻട്രൽ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
സമസ്ത കേരള ജംഇയ്യതുല് ഉലമ ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങളുടെ പ്രാര്ഥനയോടെ ആരംഭിച്ച സമാപന യോഗം ഐ.സി.എഫ് പ്രസിഡന്റ് അബ്ദുറഹ്മാന് ആറ്റക്കോയ തങ്ങള് പകര ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റര്നാഷനല് പ്ലാനിങ് ബോര്ഡ് ചെയര്മാന് അബ്ദുൽ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി. സെന്ട്രല് പ്രസിഡന്റ് അഹ്മദ് സഖാഫി മക്കിയാട് അധ്യക്ഷതവഹിച്ചു. ഇന്റര്നാഷനല് ജനറല് സെക്രട്ടറി നിസാര് സഖാഫി വയനാട് ആമുഖ പ്രഭാഷണം നടത്തി. അബ്ദുല് നാസര് ലത്വീഫി സ്വാഗതവും മുസ്തഫ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

