ഐ.സി.എഫ് ബഹ്റൈൻ നേതൃസംഗമം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ബഹ്റൈൻ നേതൃസംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ്
മാസ്റ്റർ കക്കാട് സംസാരിക്കുന്നു
മനാമ: ഐ.സി.എഫ് ബഹ്റൈൻ നാഷനൽ മനാമ സുന്നി സെന്ററിൽ നേതൃസംഗമം സംഘടിപ്പിച്ചു. നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തി.
ധാര്‍മികതക്കും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന വലിയൊരു സമൂഹത്തെ ഓരോ നാട്ടിലും സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതുതന്നെയാണ് നാളിതുവരെ ഐ.സി.എഫ് നടത്തിയ സേവനങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കാര്യത്തിലേക്ക് ചുരുങ്ങാതെ സമൂഹത്തിന്റെയും ചുറ്റുമുള്ളവരുടെയും അഭിവൃദ്ധിക്കുവേണ്ടി തങ്ങളുടെ ജോലിഭാരങ്ങൾക്കിടയിലും മുഴുകുന്നവർ വലിയ സന്ദേശംതന്നെയാണ് സമൂഹത്തിന് നൽകുന്നതെന്നും വ്യക്തിപരമായി വികസിക്കുന്നതോടൊപ്പം നാടിന്റെ സാഹചര്യത്തിനൊത്ത് ഇടപെടാനും ഐ.സി.എഫ് അംഗങ്ങൾക്കും ഘടകങ്ങൾക്കും കഴിയുന്നുവെന്നത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റുമാരായി തെരഞ്ഞെടുക്കാപ്പട്ട അഡ്വ. എം.സി. അബ്ദുൽ കരീം, കെ.സി. സൈനുദ്ദീൻ സഖാഫി എന്നിവരെ സംഗമത്തിൽ ആദരിച്ചു. ഉസ്മാൻ സഖാഫി, അബ്ദുൽ സലാം മുസ്ലിയാർ, അബ്ദുൽ ഹകീം സഖാഫി എന്നിവർ നേതൃത്വം നൽകി. നാഷനൽ ജനറൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽനന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

