ഐ.സി.എഫ് ബഹ്റൈൻ സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ഐ.സി.എഫ് ബഹ്റൈൻ മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹസംഗമം ബഹ്റൈനിലെ സാമൂഹിക സംസ്കാരിക മാധ്യമരംഗത്തെ പ്രമുഖരുടെ ഒത്തുചേരലായി മാറി. തിരുവസന്തം-1500 എന്ന ശീർഷകത്തിൽ മനാമ കെ.സി.ടി ഹാളിൽ നടന്ന ചടങ്ങിൽ അബൂബക്കർ ലത്വീഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം സംഗമം ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി സന്ദേശപ്രഭാഷണം നടത്തി. ബിനു കുന്നന്താനം, പ്രദീപ് പത്തേരി, ഖാസിം നന്തി, അബ്രഹാം ജോൺ എന്നിവർ സംസാരിച്ചു. കെ.സി. സൈനുദ്ദീൻ സഖാഫി, കെ.ടി. സലീം, മനോജ് വടകര, ഗഫൂർ കൈപ്പമംഗലം, ജവാദ് വക്കം, മജീദ് തണൽ, അസീൽ അബ്ദുറഹ്മാൻ, ഷബീർ മാഹി, ജ്യോതിഷ് പണിക്കർ, സിറാജ് പള്ളിക്കര, മൻസൂർ അഹ്സനി വടകര എന്നിവർ സംബന്ധിച്ചു.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ വിശ്വാസപൂർവമ അടിസ്ഥാനമാക്കി നടത്തിയ ബുക്ക് ടെസ്റ്റിൽ മികച്ച വിജയം നേടിയ നിസാമുദ്ദീൻ മദനിക്ക് ചടങ്ങിൽ ഒന്നാം സമ്മാനമായ സ്വർണനാണയം സമ്മാനിച്ചു.ഐ.സി.എഫ് നാഷനൽ ഭാരവാഹികളായ റഫീക്ക് ലത്വീഫി വരവൂർ, ഉസ്മാൻ സഖാഫി, ശിഹാബുദ്ദീൻ സിദ്ദീഖി, ശംസുദ്ദീൻ സുഹ് രി, അബ്ദുസമദ് കാക്കടവ്, സി.എച്ച്. അഷ്റഫ്, സിയാദ് വളപട്ടണം എന്നിവർ നേതൃത്വം നൽകി. ശമീർ പന്നൂർ സ്വാഗതവും അബ്ദുറഹ്മാൻ ചെക്യാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

