ഐ.സി.എഫ് ബഹ്റൈൻ മുഹർറം ക്യാമ്പ് പ്രൗഢമായി
text_fieldsഐ.സി.എഫ് ബഹ്റൈൻ മുഹർറം ക്യാമ്പിൽ അബൂബക്കർ ലത്വീഫി സംസാരിക്കുന്നു
മനാമ: സാമൂഹിക സേവന രംഗത്ത് സമഗ്രമായ നേതൃ പരിശീലനം ലക്ഷ്യമാക്കി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ യൂനിറ്റ്, റീജ്യൻ ഭാരവാഹികൾക്കായി റസിസ്റ്റൻസിയ എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് പ്രൗഢമായി.ഹമദ് ടൗൺ ഫാത്തിമ ഷകർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്യാമ്പ് അമീർ ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനം, സംഘാടനം, ആദർശം എന്നീ സെഷനുകൾ യഥാക്രമം സുബൈർ സഖാഫി കോട്ടയം, അഡ്വ. എം.സി അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി എന്നിവർ അവതരിപ്പിച്ചു.വിവിധ സെഷനുകളിലായി നടത്തിയ വിജ്ഞാനപ്പരീക്ഷയിൽ മുഹമ്മദ് പുന്നക്കൽ (മുഹർറഖ്), നസീഫ് അൽ ഹസനി (ഉമ്മുൽ ഹസം), സുൽഫിക്കർ അലി (രിഫ) എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനദാനം സയ്യിദ് അസ്ഹർ അൽ ബുഹാരി നിർവഹിച്ചു. ഷമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ എന്നിവർ സംസാരിച്ചു.സമാപനത്തോടനുബന്ധിച്ച് നടത്തിയ കമ്പവലി മത്സരത്തിൽ മനാമ റീജ്യൻ ടീം ചാമ്പ്യൻമാരായി. ഐ.സി.എഫ് നാഷനൽ സംഘടനാ സെക്രട്ടറി ഷംസുദ്ദീൻ പൂക്കയിൽ സ്വാഗതവും ശിഹാബുദ്ദീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

