ഐ.സി.എഫ് ബഹ്റൈൻ മദ്റസ കലോത്സവത്തിന് ഉജ്ജ്വല തുടക്കം
text_fieldsഐ.സി.എഫ് ബഹ്റൈൻ മദ്റസ കലോത്സവം അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവത്തിന് ഉജ്ജ്വല തുടക്കം. സമസ്ത കേരള സുന്നി ജംഇയ്യതുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നായി െതരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുത്തു. വിവിധ മദ്റസകളിൽ നടന്ന മദ്റസ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാർഥികളാണ് നാഷണൽ കലോത്സവത്തിലെ മത്സരാർഥികൾ.
റിഫ സുന്നി സെന്ററിൽ എസ്.ജെ.എം പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി കലോത്സവം ഉദ്ഘാടനം ചെയ്തു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, കളറിങ്, മെമ്മറി ടെസ്റ്റ്, പദനിർമാണം, മിഠായി പെറുക്കൽ, വായന, കയ്യെഴുത്ത്, കാലിഗ്രഫി, ജലച്ചായം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഒന്നാംഘട്ടത്തിൽ പൂർത്തിയായി. കലോത്സവത്തിന്റെ രണ്ടാംഘട്ട മത്സരങ്ങൾ നവംബർ 21ന് ഹമദ് ടൗൺ കാനൂ ഹാളിൽ നടക്കും. ഉദ്ഘാടനസംഗമത്തിൽ ഐ.സി.എഫ് നാഷണൽ ഭാരവാഹികളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, സയ്യിദ് അസ്ഹർ അൽ ബുഖാരി, ശംസുദ്ദീൻ സുഹ് രി, ശിഹാബുദ്ധീൻ സിദീഖി, അബ്ദു റഹീം സഖാഫി, നസീഫ് അൽ ഹസനി, മൻസൂർ അഹ്സനി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

