ഐ.സി.എഫ് സജ്ജീകരണ കാമ്പയിന് ഇന്ന് തുടക്കം
text_fieldsമനാമ: സമസ്ത സെന്റിനറിയുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ നടത്തുന്ന 'കമീനോ - 100' സജ്ജീകരണ ക്യാമ്പയിന് ഇന്ന് തുടക്കമാവും. നന്മയുടെ ചുവടുകൾ എന്ന ശീർഷകത്തിൽ ഇന്ന് വെള്ളി ഉച്ചക്ക് 12.30ന് നടക്കുന്ന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യും.
സമസ്തയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ലീഡേർസ് ഡ്രൈവ്, റീജിയൻ കൻവെഷനുകൾ, ഹാദിയ സംഗമം, ജനസമ്പർക്കം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും. അടുത്ത വർഷം ജനുവരി 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട്ടാണ് സമസ്ത നൂറാം വാർഷിക സെന്റിനറി സമ്മേളനം നടക്കുന്നത്. ഐ.സി.എഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

