ഐ.സി.എഫ് ബഹ്റൈൻ ഈദ് ഇശൽ പ്രൗഢമായി
text_fieldsഐ.സി.എഫ് ബഹ്റൈൻ ഈദ് ഇശൽ
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദ് ഇശൽ നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് പ്രൗഢമായി. മനാമ കന്നട ഭവൻ ഓഡിറ്റോറിയത്തിൽ ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർ നാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
അഡ്വ. എം.സി. അബ്ദുൽ കരീം സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ബാഫഖി തങ്ങൾ, മൻസൂർ അഹ്സനി, ജമാൽ വിട്ടൽ, അബ്ദുൽ ഹകീം സഖാഫി, അബ്ദുൽ സലാം മുസ്ലിയാർ, റഫീക്ക് ലത്വീഫി വരവൂർ എന്നിവർ സംബന്ധിച്ചു. ബുർദ ആസ്വാദന വേദികളിലെ ശ്രദ്ധേയ സാന്നിധ്യമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തിൽ ബുർദ പാരായണവും മദ്ഹ് ഗാനവിരുന്നും ഒരുക്കി. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃതം നൽകി. ഐ.സി.എഫ് നാഷനൽ ഭാരവാഹികളായ മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുസ്സമദ് കാക്കടവ്, സിയാദ് വളപട്ടണം, ഫൈസൽ ചെറുവണ്ണൂർ, നൗഫൽ മയ്യേരി, സി.എച്ച്. അഷ്റഫ്, അബ്ദുറഹ്മാൻ ചെക്യാട് എന്നിവർ നേതൃത്വം നൽകി. ശമീർ പന്നൂർ സ്വാഗതവും ഷംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.

