ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
text_fieldsഐ.സി.എഫ്. ഉംറ സംഘത്തിന് നാഷണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 48 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് കെ.കെ. അബൂബക്കർ ലത്വീഫി, ഫൈനാൻസ് സെക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, ഹംസ മനാമ എന്നിവർ നേതൃത്വം നൽകി.
ഉംറ യാത്രക്കാർക്കായി ഒരുക്കിയ സൗജന്യ പഠന ക്ലാസ്സിന് ഐ.സി.എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി പ്രസിഡന്‍റ് അഡ്വ. എം.സി അബ്ദുൽ കരീം ഹാജി നേതൃത്വം നൽകി. ഐ.സി.എഫ്. അടുത്ത സംഘം ഒക്ടോബർ 15, നവംബർ 19, ഡിസംബർ 10, 15 തിയ്യതികളിൽ യാത്ര തിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

