ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷികം: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷിക സമ്മേളന പോസ്റ്റർ സ്വാഗതസംഘം ഭാരവാഹികൾ ചേർന്ന് പ്രകാശനം ചെയ്യുന്നു
മനാമ: ‘പ്രവാസത്തിന്റെ അഭയം’ എന്ന ശീർഷകത്തിൽ ബഹ്റൈൻ സാമൂഹിക രംഗത്ത് നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഐ.സി.എഫിന്റെ 45ാം വാർഷിക ഉദ്ഘാടന സമ്മേളന പ്രചാരണങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇന്റർനാഷനൽ മീലാദ് കോൺഫറൻസും സെപ്റ്റംബർ 22ന് വൈകീട്ട് ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിലായി എട്ട് സെൻട്രൽ കമ്മിറ്റികളും 42 യൂനിറ്റ് ഘടകങ്ങളും പ്രവർത്തന രംഗത്ത് സജീവമാണ്. ദഅ്വ, എജുക്കേഷൻ, വെൽഫെയർ ആൻഡ് സർവിസ്, പബ്ലിക്കേഷൻ, അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ, ഓർഗനൈസേഷൻ എന്നീ സമിതികളാണ് പ്രവർത്തന പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്.
മുഹറഖ് സുന്നി സെന്ററിൽ സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ഷാനവാസ് മദനി, ഭാരവാഹികളായ ഷംസു പൂക്കയിൽ, അബ്ദുസ്സമദ് കാക്കടവ്, സലാം പെരുവയൽ, മുഹമ്മദ് കോമത്ത്, കെ.പി. ഷഫീക്ക് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

