ഐ.സി.എഫ് അദ്ലിയ യൂനിറ്റ് സമ്മേളനം
text_fieldsഐ.സി.എഫ് അദ്ലിയ യൂനിറ്റ് സമ്മേളനം ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഐ.സി.എഫ് അദ്ലിയ യൂനിറ്റ് സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഐ.സി.എഫ് സീനിയർ അംഗം അഷറഫ് സി.എച്ച് സമ്മേളന പ്രമേയം അവതരിപ്പിക്കുകയും പ്രവാസത്തിന്റെ അഭയകേന്ദ്രമായ ഐ.സി.എഫിനെ പരിചയപ്പെടുത്തുകയും ചെയ്തു.
എസ്.വൈ.എസിന്റെ എഴുപതാം വാർഷിക സമ്മേളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓട്ടിസം ബാധിച്ച കുട്ടികളുടെ ആയിരം അമ്മമാരെ സഹായിക്കാനുള്ള രിഫായി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുടുംബത്തെ യൂനിറ്റ് ഏറ്റെടുത്തു.
ബഹ്റൈനിൽ 50 വർഷം പൂർത്തിയാക്കിയ അബ്ദുൽ ഖാദറിനെ ആദരിക്കുന്നു
പ്രവാസത്തിൽ 50 വർഷം പൂർത്തിയാക്കിയ കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി അബ്ദുൽ ഖാദറിനെയും സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖിനെയും യൂനിറ്റ് നേതൃത്വം പൊന്നാടയണിയിച്ച് ആദരിച്ചു. ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായനയുടെ കാമ്പയിൻ പ്രഖ്യാപനം ഹാഷിം പള്ളിക്കണ്ടി നിർവഹിച്ചു. അർഷാദ് വാഴോത്, അബ്ദുൽ മാലിക് എന്നിവർ ആശംസകൾ അർപ്പിച്ചു.
കഴുത്തിനും കൈകൾക്കും ഉപകാരപ്രദമാകുന്ന വ്യായാമ മുറകളും സമ്മേളന വേദിയിൽ പരിശീലിപ്പിച്ചു. അഹമ്മദ് സഖാഫിയുടെ ദുആയോടുകൂടി ആരംഭിച്ച സമ്മേളനത്തിന് ജനറൽ സെക്രട്ടറി എൻ.എസ്. സൈനുദ്ദീൻ സ്വാഗതവും സംഘടന സെക്രട്ടറി സുൽഫിക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

