ഐ.സി.ബി ടാലൻറ് ഫെസ്റ്റ്–2019: ഒക്ടോബർ 15 വരെ അപേക്ഷിക്കാം
text_fieldsമനാമ: ഇന്ത്യൻ ക്ലബ് കുട്ടികൾക്കായി നടത്തുന്ന ‘ഐ.സി.ബി ടാലൻറ് ഫെസ്റ്റ്-2019’ കലോത്സവത്തിെൻറ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 15 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. 2001 ഒക്ടോബർ ഒന്നിനും 2014 ഒക്ടോബർ 30നും ഇടയിൽ ജനിച്ചവരും ബഹ്റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളിലെ വിദ്യാർഥിയുമായ ഇന്ത്യൻ വിദ്യാർഥികൾക്ക് പെങ്കടുക്കാം.
സാഹിത്യം, സംഗീതം, കല, കരകൗശലം, നൃത്തം എന്നിവയിൽ വ്യക്തിഗതമായും ഗ്രൂപ് അടിസ്ഥാനത്തിലും മത്സരങ്ങൾ നടത്തും. ജേതാക്കൾക്ക് വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും സമ്മാനിക്കും. വ്യക്തിഗത, ഗ്രൂപ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങളിൽ അഞ്ച് ഗ്രൂപ്പുകളിലായി കുട്ടികൾക്ക് 126 മത്സരങ്ങൾ നടത്തും. 2019 നവംബർ മാസത്തിലാണ് മത്സരങ്ങൾ നടക്കുക.
www.indianclubbahrain.com എന്ന ഓൺ ലൈൻ വിലാസം വഴിയോ ഇന്ത്യൻ ക്ലബ് റിസപ്ഷനിലോ (രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെയും) രജിസ്ട്രേഷൻ നടത്താം. ജനറൽ കൺവീനർ ജോസ് ഫ്രാൻസിസ് (ഫോൺ-39697600), ജോയൻറ് കൺവീനർമാർ: ബാലമുരുകൻ, ജോസഫ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഐ.സി.ബി ടാലൻറ് ഫെസ്റ്റ്-2019 സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.