ജീവനക്കാരെ ആദരിച്ച് ഇബ്നു അൽ ഹൈതം സ്കൂൾ
text_fieldsഇബ്നു അൽ ഹൈതം സ്കൂളിൽ സംഘടിപ്പിച്ച ഫെലിസിറ്റേഷൻ പരിപാടിയിൽ നിന്ന്
മനാമ: ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂളിന്റെ വളർച്ചക്കും പുരോഗതിക്കും വേണ്ടി ദീർഘകാലവും അർപ്പണബോധത്തോടെയും സേവനം ചെയ്ത ജീവനക്കാരെ ആദരിക്കുന്നതിനായി സ്കൂൾ അഭിമാനപൂർവം ഫെലിസിറ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. വഹീബ് അഹമ്മദ് അൽ കാജയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, 44 സ്റ്റാഫ് അംഗങ്ങളെ ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. സ്കൂളിന്റെ തുടർച്ചയായ വിജയത്തിന് കഠിനാധ്വാനം, പ്രതിബദ്ധത, സംഭാവന എന്നിവ നൽകിയ എല്ലാ സ്റ്റാഫ് അംഗങ്ങളെയും ഡോ. വഹീബ് അഹമ്മദ് അൽ കാജ അഭിനന്ദിച്ചു. ചെയർമാൻ ഷക്കീൽ അഹമ്മദ് ആസ്മി ജീവനക്കാരുടെ അർപ്പണബോധത്തിനും ടീം വർക്കിനും നന്ദി അറിയിച്ചു. 20 വർഷത്തെ ശ്രദ്ധേയമായ സേവനം പൂർത്തിയാക്കിയ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യബിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ജീവനക്കാരുടെ അചഞ്ചലമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി മാനേജ്മെൻറ് സംഘടിപ്പിച്ച പ്രത്യേക ഉച്ചഭക്ഷണത്തോടെയാണ് ഈ അവിസ്മരണീയമായ പരിപാടി സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

