'ഇഷ്ഖിൻ വസന്തം 2022' മീലാദ് സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: സമസ്ത ബഹ്റൈൻ ജിദാലി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ ത്രൈമാസ കാമ്പയിൻ സമാപനവും 'ഇഷ്ഖിൻ വസന്തം 2022' മീലാദ് സംഗമവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ജിദാലി ദാറുൽ ഖുർആൻ മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച ഇസ്ലാമിക് കലാവിരുന്ന്, ദഫ് പ്രോഗ്രാം, ബുർദ മജ്ലിസ്, ഫ്ലവർ ഷോ എന്നിവ അരങ്ങേറി.
പൊതുസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.പി. ശംസുദ്ദീൻ ഫൈസി അഴിയൂർ അധ്യക്ഷത വഹിച്ചു. ഫഖ്റുദ്ദീൻ കോയ തങ്ങൾ പ്രാർഥന നടത്തി.
സമസ്ത നേതാക്കളായ എസ്.എം. അബ്ദുൽ വാഹിദ്, യാസർ ജിഫ്രി തങ്ങൾ, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, റഷീദ് ഫൈസി കമ്പളക്കാട്, ശറഫുദ്ദീൻ മൗലവി, അഷ്റഫ് അൻവരി ചോലക്കാട്, ഖാസിം റഹ്മാനി, ശഹീം ദാരിമി, നൗഷാദ് ഹമദ് ടൗൺ, ഹാഷിം കോക്കല്ലൂർ, ഷാഫി വേളം, കെ.എം.സി.സി ഏരിയ സെക്രട്ടറി റഷീദ് പുത്തഞ്ചിറ എന്നിവർ പങ്കെടുത്തു.
മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും പൊതു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിക്ക് ബഷീർ അസ്ലമി, കെ.എച്ച്. ബഷീർ കുമരനെല്ലൂർ, ഇസ്മായിൽ ഒഞ്ചിയം, ആദം കൂത്തുപറമ്പ്, ഇബ്രാഹിം കുണ്ടൂർ, ഹമീദ് കൊടശ്ശേരി, അഷ്റഫ് പടപ്പേങ്ങാട്, സജീർ വണ്ടൂർ, ദുൽഖർ സൽമാൻ ബേപ്പൂർ, കലീം എടക്കഴിയൂർ, ബഷീർ ഇരുമ്പിളിയം, ഷാനവാസ്, അസ്ലം ആലപ്പുഴ, ഷബീറലി മലപ്പുറം, അമീൻ എന്നിവർ നേതൃത്വം നൽകി. ഫൈസൽ തിരുവള്ളൂർ സ്വാഗതവും ഷഫീഖ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.