െഎ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
text_fieldsഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2021 ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ സെപ്റ്റംബർ 24ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ ഐ.ഒ.സി ബഹ്റൈൻ പ്രസിഡൻറ് മുഹമ്മദ് മൻസൂർ പ്രകാശനം ചെയ്തു. ഐ.വൈ.സി.സിയുടെ ഏഴാമത് യൂത്ത് ഫെസ്റ്റാണ് ഇത്. കോവിഡ് സാഹചര്യത്തിൽ ഒാൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ, രാഷ്ട്രീയ പരിപാടികൾ, മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുള്ള ശുഹൈബ് പ്രവാസി മിത്ര അവാർഡ് ദാനം തുടങ്ങിയവ യൂത്ത് ഫെസ്റ്റിൽ ഉണ്ടാകും. പ്രമുഖരായ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും. ലോഗോ പ്രകാശന ചടങ്ങിൽ ഐ.വൈ.സി.സി പ്രസിഡൻറ് അനസ് റഹിം, ഭാരവാഹികളായ നിതീഷ് ചന്ദ്രൻ, ഫാസിൽ വട്ടോളി, ഹരി ഭാസ്കരൻ, മണിക്കുട്ടൻ, ബെൻസി ഗനിയുഡ് എന്നിവർ പങ്കെടുത്തു.

