അറിയാം, പുതിയ നിയന്ത്രണങ്ങളും ഇളവുകളും
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള പുതിയ സംവിധാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി തിരിച്ചാണ് ഇനിമുതൽ നിയന്ത്രണങ്ങളും ഇളവുകളും. കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പരിഗണിച്ച് വെള്ളിയാഴ്ച മുതൽ യെല്ലോ വിഭാഗത്തിലെ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. നിലവിൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് നാല് വിഭാഗത്തിലും തുറക്കാൻ അനുമതിയുണ്ട്.
ഉയർന്ന ജാഗ്രതാവിഭാഗത്തിൽനിന്ന് കുറഞ്ഞ ജാഗ്രതാവിഭാഗത്തിലേക്ക് എത്തണമെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അതേ വിഭാഗത്തിൽ തുടരണം. എന്നാൽ, കുറഞ്ഞ ജാഗ്രതാവിഭാഗത്തിൽനിന്ന് ഉയർന്ന വിഭാഗത്തിലേക്ക് മാറണമെങ്കിൽ ഇൗ നിബന്ധന ബാധകമല്ല. അതായത്, സ്ഥിതി രൂക്ഷമാവുകയാണെങ്കിൽ ഗ്രീൻ വിഭാഗത്തിൽനിന്ന് നേരിട്ട് റെഡ് വിഭാഗത്തിലേക്ക് മാറാമെന്നർഥം.
റെഡ് ലെവൽ
മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ട് ശതമാനത്തിന് മുകളിലാണെങ്കിൽ
ഷോപ്പുകളിലും റസ്റ്റാറൻറുകളിലും ഡെലിവറി, ടേക് എവേ മാത്രം. വാക്സിൻ എടുത്ത് ഗ്രീൻഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും മാത്രം സർക്കാർ ഒാഫിസുകളിൽ പ്രവേശനം. സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക് അറ്റ് ഹോം. ഒാഫിസിൽ എത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം.
അടച്ചിടുന്ന മേഖലകൾ
വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ പ്രവേശനം ഇല്ല; ഒാൺലൈൻ
പഠനം മാത്രം (ഇൻറർനാഷനൽ പരീക്ഷകളിൽ പെങ്കടുക്കാം)
ഷോപ്പിങ് മാളുകൾ
മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ
സലൂണുകൾ, സ്പാ
സ്പോർട്സ് ഇനങ്ങളിലെ പൊതുജനപങ്കാളിത്തം
റസ്റ്റാറൻറുകൾ, കഫേകൾ
സിനിമ
ഇവൻറുകളും കോൺഫറൻസുകളും
സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ
വീടുകളിലെ സ്വകാര്യപരിപാടികൾ
വിനോദകേന്ദ്രങ്ങൾ
ഓറഞ്ച് ലെവൽ
നാല് ദിവസത്തെ ശരാശരി ടി.പി.ആർ
അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ
സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക് അറ്റ് ഹോം. ഒാഫിസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം.
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇൗ രണ്ടു വിഭാഗത്തിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും
മാത്രം അനുവദനീയമായ സേവനങ്ങൾ
50 പേരെ പെങ്കടുപ്പിച്ച് ഒൗട്ട്ഡോർ ഇവൻറുകളും 30 പേരെ പെങ്കടുപ്പിച്ച് ഇൻഡോർ ഇവൻറുകളും നടത്താം.
ഒൗട്ട്ഡോർ സ്പോർട്സ് സെൻററുകൾ, സ്പോർട്സ് ഹാളുകൾ
ഷോപ്പിങ് മാളുകൾ
ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
സർക്കാർ സെൻററുകൾ
റസ്റ്റാറൻറുകളിലും കഫേകളിലും ഒൗട്ട്ഡോർ സേവനം 50 പേർക്ക്, ഇൻഡോർ സേവനം 30 പേർക്ക്
മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ
ഒൗട്ട്ഡോർ സിനിമ, വിനോദകേന്ദ്രങ്ങൾ
ഒൗട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തം
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള
ഇളവുകൾ
വീടുകളിൽ ആറുപേരെ മാത്രം പെങ്കടുപ്പിച്ച് ഒത്തുചേരാം
താൽപര്യമുള്ളവർക്ക് വിദ്യാഭ്യാസ, പരിശീലനങ്ങളിൽ ഹാജരാകാം
യെല്ലോ ലെവൽ
ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ
നിയന്ത്രണങ്ങൾ
സർക്കാർസ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വർക് അറ്റ് ഹോം
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും താഴെ പറയുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാം.
മാളുകൾ
റസ്റ്റാറൻറുകൾ, കഫേകൾ (ഇൻഡോർ, ഔട്ട്ഡോർ സേവനം)
സ്പോർട്സ് സെൻററുകൾ, ജിംനേഷ്യം
നീന്തൽക്കുളങ്ങൾ
വിനോദകേന്ദ്രങ്ങൾ
ഇവൻറുകൾ, കോൺഫറൻസുകൾ
കായികമത്സരങ്ങളിലെ പൊതുജനപങ്കാളിത്തം
ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
സിനിമ (50 ശതമാനം പ്രവേശനം)
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും
പ്രവേശിക്കാവുന്ന സ്ഥലങ്ങൾ
റീെട്ടയിൽ ഷോപ്പുകൾ
തനിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഒാഫിസുകൾ
വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ
വീടുകളിൽ 30 പേരിൽ അധികമാകാത്ത പരിപാടികൾ
ഗ്രീൻ ലെവൽ
തുടർച്ചയായി 14 ദിവസം ശരാശരി ടി.പി.ആർ
രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും
പ്രവേശിക്കാവുന്ന സ്ഥലങ്ങൾ
ഷോപ്പുകൾ
ഷോപ്പിങ് മാളുകൾ
വീടുകളിൽ സ്വകാര്യചടങ്ങുകൾ
ഒൗട്ട്ഡോർ ഇവൻറുകളും കോൺഫറൻസുകളും
സർക്കാർ ഒാഫിസുകൾ
സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ
വിനോദകേന്ദ്രങ്ങൾ
ഒൗട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജനപങ്കാളിത്തം
താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലനസ്ഥാപനങ്ങളിൽ എത്താം
റസ്റ്റാറൻറുകൾ, കഫേകൾ
ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും
മാത്രം അനുവദനീയമായ സേവനങ്ങൾ
സിനിമ
ഇൻഡോർ ഇവൻറുകളും കോൺഫറൻസുകളും
ഇൻഡോർ സ്പോർട്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

