Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​സ...

വി​സ റ​ദ്ദാ​യ​ത​റി​ഞ്ഞി​ല്ല: നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ പ്ര​വാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കുടുങ്ങി

text_fields
bookmark_border
വി​സ റ​ദ്ദാ​യ​ത​റി​ഞ്ഞി​ല്ല: നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ പ്ര​വാ​സി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കുടുങ്ങി
cancel

മ​നാ​മ: ​നാ​ട്ടി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി വി​സ റ​ദ്ദാ​യ​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. മു​ഹ​റ​ഖി​ൽ കോ​ൾ​ഡ്​ സ്​​റ്റോ​റി​ൽ ജോ​ലി ചെ​യ്യു​ന്ന 66കാ​ര​നാ​യ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​ണ്​​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​​ കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ ഇ​ദ്ദേ​ഹം ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്. ഒ​ക്​​ടോ​ബ​ർ 16 വ​രെ ഇ​ദ്ദേ​ഹ​ത്തി​ന്​ വി​സ​യു​ടെ കാ​ലാ​വ​ധി​യു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സ്​​പോ​ൺ​സ​റു​ടെ സി.​ആ​ർ റ​ദ്ദാ​യെ​ന്ന്​​ ക​ണ്ടെ​ത്തി​യ​ത്. സി.​ആ​ർ റ​ദ്ദാ​യ വി​വ​രം സ്​​പോ​ൺ​സ​ർ ഇ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ച​തു​മി​ല്ല. വി​സ റ​ദ്ദാ​യ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ല്ല.

220 ദീ​നാ​ർ ന​ൽ​കി​യാ​ണ്​ ഇ​ദ്ദേ​ഹം വി​മാ​ന ടി​ക്ക​റ്റ്​ എ​ടു​ത്ത​ത്. വി​സ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന്​ മു​മ്പ്​ ബ​ഹ്​​റൈ​നി​ൽ എ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഉ​യ​ർ​ന്ന തു​ക ന​ൽ​കി ടി​ക്ക​റ്റ്​ എ​ടു​ത്ത്​ വ​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​വി​ഡ്​ ടെ​സ്​​റ്റി​ന്​ 60 ദീ​നാ​ർ അ​ട​ക്കു​ക​യും ചെ​യ്​​തു. വി​സ റ​ദ്ദാ​യ​തി​ന്​ പു​റ​മെ, ഇൗ ​തു​ക​യും ന​ഷ്​​ട​മാ​യ​തി​െ​ൻ​റ സ​ങ്ക​ട​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടു​ള്ള എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കും.

പോം​വ​ഴി നാ​ട്ടി​ൽ​നി​ന്ന്​ വി​സ കാ​ലാ​വ​ധി ഉ​റ​പ്പു​വ​രു​ത്ത​ൽ മാ​ത്രം

മനാമ: ബഹ്​റൈനിൽ എത്തിയശേഷം വിസ റദ്ദായെന്നറിഞ്ഞ്​ തിരിച്ചുപോകേണ്ടിവന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്​. ഒ​ന്നോ രണ്ടോ ദിവസം വിമാനത്താവളത്തിൽതന്നെ കഴിച്ചുകൂട്ടിയാണ്​ ഇവർക്ക്​ തിരിച്ചുപോകാൻ കഴിയുന്നത്​. കഴിഞ്ഞയാഴ്​ചയും സമാന സംഭവമുണ്ടായി.

സാധാരണ തൊഴിലാളികളാണ്​ അധികവും ഇത്തരത്തിൽ കുടുങ്ങിപ്പോകുന്നത്​. ജോലി ചെയ്യുന്ന സ്​ഥാപനത്തി​െൻറ സി.ആറിൽ അല്ലാതെ മറ്റ്​ സി.ആറുകളിൽ എടുത്ത വിസകളിൽ ജോലി ചെയ്യുന്നവർക്ക്​ വിസ റദ്ദായാലും കൃത്യസമയത്ത്​ അറിയണമെന്നില്ല. ഇതാണ്​ പ്രശ്​നങ്ങൾക്കിടയാക്കുന്നത്​. ​

നാട്ടിൽനിന്ന്​ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ തന്നെ വിസയുടെ പ്രാബല്യം ഉറപ്പുവരുത്തുകയാണ്​ ഇതിന്​ പോംവഴിയെന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു. എൽ.എം.ആർ.എ വെബ്​സൈറ്റിൽനിന്ന്​ വിസ കാലാവധി സംബന്ധിച്ച വിവരങ്ങൾ അറിയാനാകും. വിസ കാലാവധി ഉറപ്പുവരുത്തി യാത്ര പുറപ്പെട്ടാൽ തുടർന്നുണ്ടായേക്കാവുന്ന പ്രയാസങ്ങളും ധനനഷ്​ടവും ഒഴിവാക്കാനാകും..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaTrappedexpatriate
Next Story