ശുചിത്വ നിലവാര പരിശോധന; മനാമ സെൻട്രൽ മാർക്കറ്റിൽ നിരവധി കടകൾ പൂട്ടിച്ചു
text_fieldsമനാമ: തലസ്ഥാന നഗരിയിലെ സെൻട്രൽ മാർക്കറ്റിലുള്ള നിരവധി റസ്റ്റാറന്റുകളിലും കഫേകളിലും കാപിറ്റൽ മുനിസിപ്പാലിറ്റി നടത്തിയ വ്യാപകമായ പരിശോധനയെതുടർന്ന് നിരവധി കടകൾ അടച്ചുപൂട്ടിച്ചു.മുനിസിപ്പൽ നിയമങ്ങളും പൊതു ശുചിത്വ നിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പുകളും നോട്ടീസുകളും നൽകിയിട്ടുണ്ട്.
നേരത്തേ മുന്നറിയിപ്പുകൾ നൽകിയിട്ടും ആവർത്തിച്ച് നിയമങ്ങൾ ലംഘിച്ചതിനാലാണ് കടകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു.ഉപയോഗിച്ച എണ്ണകൾ മലിനജല സംവിധാനത്തിലേക്ക് ഒഴുക്കിവിടുകയും അതുവഴി അവ തടസ്സപ്പെടുത്തുകയും വിപണിയിലെ വാണിജ്യ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തതാണ് പ്രധാന നിയമലംഘനം.
പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും സുസ്ഥിരമായ വാണിജ്യ അന്തരീക്ഷം നിലനിർത്തുന്നതിനും വിവിധ വിപണികളിലും അനുബന്ധ മേഖലകളിലും പരിശോധന തുടരുമെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

