ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക മഹീശത്തു റഹ്മ സമർപ്പിച്ചു
text_fieldsഹൈദരലി ശിഹാബ് തങ്ങൾ സ്മാരക മഹീശത്തുറഹ്മ സമർപ്പണം
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി അശരണരും പാവപ്പെട്ടവരുമായവർക്ക് ജീവിതോപാധിയായി നൽകി വരുന്ന മൂന്നാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മഹീശത്തു റഹ്മ വടകര സാൻഡ് ബാങ്കിൽ കെ.എം.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് സി.കെ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലും കോഴിക്കോടുമാണ് ഇതിന് മുമ്പ് നൽകിയത്. അർഹമായ ഒരു കുടുംബത്തിന്റെ സംരക്ഷണമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുന്നത്. മുൻ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് എസ്.വി. ജലീൽ, കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സെക്രട്ടറി അസ്ലം വടകര, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ജില്ല വൈസ് പ്രസിഡന്റ് നാസ്സർ ഹാജി പുളിയാവ്, ജില്ല സെക്രട്ടറി സഹീർ ബാലുശ്ശേരി, വടകര സി.എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മൂസ ഹാജി ഫദീല, കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി സഹീർ വില്യാപ്പള്ളി, ശാഖ ഭാരവാഹികളായ സി.എച്ച്. മുഹമ്മദലി, പി.വി. അൻസാർ, വാർഡ് കൗൺസിലർ പി.വി. ഹാഷിം, പി.വി.സി. അഷ്റഫ്, പി.വി. മൊയ്തു, മൊയ്ദീൻ പേരാമ്പ്ര, അമ്മദ് ആവള, മുനീർ പേരാമ്പ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

