ഖാലിദ് മുഹമ്മദ് കാനൂവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തത് നൂറുകണക്കിനാളുകൾ
text_fieldsഖാലിദ് മുഹമ്മദ് കാനൂവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയവർ
മനാമ: ബഹ്റൈനിലെ വ്യവസായ പ്രമുഖനായിരുന്ന ഖാലിദ് മുഹമ്മദ് കാനൂവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തത് നൂറുകണക്കിനാളുകൾ. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ബിസിനസ് നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, സാമൂഹികപ്രമുഖർ തുടങ്ങി നിരവധി പ്രമുഖർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. ദീർഘകാലമായി ഔദാര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സാംസ്കാരിക സംഭാവനകളുടെയും പര്യായമായി അറിയപ്പെട്ടിരുന്ന ഒരു ദേശീയ വ്യക്തിത്വത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് പള്ളിയിലും പരിസരത്തും എത്തിച്ചേർന്നത്.
വന്നവരിൽ മുഴുവനും ഖാലിദ് കാനൂവിനോടുള്ള ആഴമായ സ്നേഹവും ആദരവും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പതിറ്റാണ്ടുകളായി അദ്ദേഹം നടത്തിയ ജീവകാരുണ്യ, സാംസ്കാരിക, മാനുഷികപ്രവർത്തനങ്ങൾ തങ്ങളുടെ ജീവിതത്തിലും ബഹ്റൈൻ സമൂഹത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പങ്കെടുത്തവർ പറഞ്ഞു. അദ്ദേഹത്തെ അറിയാവുന്ന ആർക്കും അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഔദാര്യം അനുഭവിച്ച ആർക്കും തങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും യഥാർഥത്തിൽ സ്നേഹിച്ച ഒരു മഹാനായ മനുഷ്യനെയാണ് ബഹ്റൈന് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിയാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ ബഹ്റൈന്റെ സാമ്പത്തിക, സാമൂഹികവികസനത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹത്തിന്റെ വിനയവും അർപ്പണബോധവും അവർ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

