സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരങ്ങൾ കോർത്ത് മനുഷ്യജാലിക
text_fieldsബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച
മനുഷ്യജാലിക
മനാമ: രാജ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹകരങ്ങൾ കോർത്ത് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക സംഘടിപ്പിച്ചത്. മനുഷ്യജാലിക സ്വാഗത സംഘം ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷതവഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കുകയും എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
കലുഷിതമായ ഇന്ത്യക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വലിയ സന്ദേശങ്ങൾ കൈമാറുന്ന പ്രൗഢമായ സദസ്സാണ് മനുഷ്യജാലിക. സൗഹൃദത്തിന്റെ കരുതലിൽ മുന്നോട്ട് പോകണമെന്നാണ് പൂർവസൂരികൾ നമ്മളോട് പറഞ്ഞതും പഠിപ്പിച്ചതും ചെയ്യണമെന്നാവശ്യപ്പെട്ടതും. പ്രവാചകൻ മുഹമ്മദ് നബി (സ്വ) യും ഖുർആനും ലോകത്തിന് നൽകിയിട്ടുള്ള സന്ദേശവും അതു തന്നെയാണെന്നും മുഖ്യപ്രഭാഷണത്തിൽ സയ്യിദ് ഫക്റുദ്ദീൻ ഹസനി തങ്ങൾ സദസ്സിനെ ഉദ്ബോ ധിപ്പിച്ചു.
സംഗമത്തിൽ മുഖ്യാതിഥിയായി സി.എസ്.ഐ ബഹ്റൈൻ സൗത്ത് കേരള ഭദ്രാസനം വികാരി റവറന്റ് ഫാ. അനൂപ് സാം പങ്കെടുത്തു. മനുഷ്യൻ മനുഷ്യനെ അറിയുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദൗത്യം. ആ മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തിക്കുന്നതെന്നും മനുഷ്യജാലിക പോലുള്ള സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്നും, ആ ദൗത്യത്തിലൂന്നി മുന്നോട്ടു പോകാൻ തുടർന്നും നമുക്ക് സാധിക്കട്ടെ എന്നും ഫാദർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് സജീർ പന്തക്കൽ പ്രതിജ്ഞ ചൊല്ലുകയും, ഫാസിൽ വാഫി, മുഹമ്മദ് ജസീർ, മുഹമ്മദ് നിഷാദ് എന്നിവർ ചേർന്ന് ദേശീയോദ്ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു.
ഐ.സി.ആർ.എഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ഒ. ഐ.സി.സി ഗ്ലോബൽ പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ പ്രസിഡന്റ് ബിനു മണ്ണിൽ, എം.സി.എം.എ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, സാമൂഹിക പ്രവർത്തകരായ അനസ് കായംകുളം, സയ്യിദ് അലി, മുൻഷിർ, റഷീദ് മാഹി, അൻവർ നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഫൈസൽ, സാമൂഹിക പ്രവർത്തകരായ എബ്രഹാം ജോൺ, കെ.ടി. സലീം, അബ്ദുൽ റഹ്മാൻ അസീൽ, ലത്തീഫ് ആയംചേരി ( ഒ.ഐ.സി.സി ട്രഷറർ), ജവാദ് വക്കം, നസിം തൊടിയൂർ ( ഒ,ഐ,സി,സി വൈസ് പ്രസിഡന്റ് ), ഫാസിൽ വട്ടോളി, സമസ്ത ബഹ്റൈൻ കേന്ദ്രഭാരവാഹികളായ മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഹംസ അൻവരി മോളൂർ, കെ.എം.എസ്. മൗലവി, നൗഷാദ് എസ്.കെ, അബ്ദുൽ മജീദ് ചോലക്കോട്, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, മറ്റു ഉസ്താദുമാർ, സമസ്ത ബഹ്റൈൻ വിവിധ ഏരിയ ഭാരവാഹികൾ, സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫ് ഏരിയ പ്രവർത്തകർ, മതേതര വിശ്വാസികൾ, മറ്റു പ്രസ്ഥാന ബന്ധുക്കൾ പരിപാടിയിൽ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഏരിയ കൺവീനർമാരും അംഗങ്ങളും ചേർന്ന് സംഗമത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

