Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാനവികത പ്രകൃതി...

മാനവികത പ്രകൃതി സംരക്ഷണം കൂടിയായിരിക്കണം - എം.എൻ കാരശ്ശേരി

text_fields
bookmark_border
മാനവികത പ്രകൃതി സംരക്ഷണം കൂടിയായിരിക്കണം - എം.എൻ കാരശ്ശേരി
cancel
camera_alt

ബഹ്‌റൈനിൽ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.എൻ കാരശ്ശേരിയെ മഹാത്മാഗാന്ധി ഫോറം ബഹ്‌റൈൻ പ്രസിഡന്‍റ് ബാബു കുഞ്ഞിരാമൻ ആദരിക്കുന്നു

മനാമ: പ്രകൃതി സംരക്ഷണത്തിൽ ഊന്നിയ മാനവികതയാണ് നാം ആർജ്ജിക്കേണ്ടത് എന്നും മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഭൂമി എന്നും അത് കൊണ്ട് തന്നെ മാനവികത പ്രകൃതി സംരക്ഷണത്തിൽ കൂടി ഊന്നിയുള്ളതാകണമെന്നും എം.എൻ കാരശ്ശേരി പറഞ്ഞു. ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ മാനവികത വർത്തമാനകാലത്തിൽ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് ഗാന്ധിജിയുടെ മാനവികതയുടെ മാതൃകാപ്രവർത്തനങ്ങൾ സോദാഹരണ സഹിതം അദ്ദേഹം വിശദമാക്കിയത്.

ഗാന്ധിജിയെ തൊട്ട വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ളവർ പ്രകൃതിയെയും ജീവജാലങ്ങളോടും കാണിച്ച സ്നേഹവും അദ്ദേഹം പറഞ്ഞു. ബഷീർ ചായ കുടിച്ച ഗ്ലാസ് പലപ്പോഴും കമഴ്ത്തി വയ്ക്കാനാണ് പതിവ്. അതിൽ പ്രാണികൾ വീണു ചത്തുപോകരുത് എന്നത് കൊണ്ടാണ് എന്നും നമ്മളായിട്ട് ഒരു ജീവിക്ക് പോലും ഒരു ഉപദ്രവവും ഉണ്ടാക്കരുതെന്ന ഗാന്ധിജിയുടെ മനോഭാവമാണ് അദ്ദേഹവും പുലർത്തിയിരുന്നതെന്നും കാരശ്ശേരി ഓർമ്മിച്ചു. കഞ്ഞിയെ ഇഷ്ടപ്പെടുകയും അത് കുടിക്കുകയും ചെയ്യുന്ന മലയാളി കഞ്ഞി ഇപ്പോൾ അതിഥികൾക്ക് കൊടുക്കില്ലെന്ന് മാത്രമല്ല ഒന്നും കൊള്ളരുതാത്തവനെ 'കഞ്ഞി ' എന്നവിശേഷിപ്പിച്ച് സ്വയം ചെറുതാവുകയാണെന്നും മാഷ് പറഞ്ഞു. പ്രവർത്തിച്ചു കാണിക്കുന്നതിനേക്കാൾ വലിയ ഉപദേശം ഒന്നും ഇല്ലെന്ന് ഗാന്ധിജി പല പ്രവർത്തനങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. ഒരു സ്‌കൂളിലെ പരിപാടിക്ക് ക്ഷണിതാവായി എത്തിയ ഗാന്ധിജിയോട് കുട്ടികൾ പലരും വഴിവക്കിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്നത് ഒഴിവാക്കാൻ കുട്ടികളെ ഉപദേശിക്കണെമന് അധ്യാപകർ ഗാന്ധിജിയോട് പറഞ്ഞു. എന്നാൽ ഗാന്ധിജി ചൂലെടുത്ത് അവ വൃത്തിയാക്കുകയാണ് ചെയ്തത്. ഇത് പല തവണ തുടർന്നപ്പോൾ കുട്ടികൾ വൃത്തിയാക്കാൻ ഗാന്ധിജിക്കൊപ്പം ചേരുകയും വൃത്തികേടാക്കുന്ന സ്വഭാവം അവർ മാറ്റുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി ഉദാഹരങ്ങൾ മാഷ് തന്റെ തനതായ ശൈലിയിൽ തുടർന്നു.

ചടങ്ങിൽ മഹാത്മാഗാന്ധി ഫോറം ബഹ്‌റൈൻ പ്രസിഡന്‍റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു, പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വച്ച് ഈയിടെ ഡോക്ടറേറ്റ് കരസ്‌ഥമാക്കിയ ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഗോപിനാഥ്‌ മേനോനെ കാരശ്ശേരി ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ഗോപി നാഥ്‌ മേനോൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ ബബിന സുനിൽ, ഇ.വി രാജീവൻ, ബിജു ജോർജ്ജ്, ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരും ആശംസ നേർന്നു.വൈസ് പ്രസിഡന്‍റ് അബ്ദുൽസലാം നന്ദി പറഞ്ഞു. മുജീബ് റഹ്‌മാൻ, വിനോദ് മാവിലക്കണ്ടി, ജേക്കബ് തെക്കുംതോട്, വിനോദ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaGandhijimn karasserygulfnewsBahrain
News Summary - Humanity should also include nature conservation - M.N. Karassery
Next Story