Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യാവകാശ അവബോധം...

മനുഷ്യാവകാശ അവബോധം ഉയര്‍ത്തുന്നതിന് ശ്രമം ശക്തിപ്പെടുത്തണം –എൽ.എം.ആർ.എ മേധാവി

text_fields
bookmark_border

മനാമ: മനുഷ്യാവകാശ അവബോധം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍അബ്‌സി വ്യക്തമാക്കി. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ഡോ. ഖലീഫ അല്‍ഫാദിലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദേശ രാജ്യങ്ങളില്‍ നിന്ന്​ ബഹ്‌റൈനിൽ തൊഴില്‍ തേടിയെത്തിയവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും എല്‍.എം.ആര്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. മനുഷ്യക്കടത്ത് തടയുന്നതി​​െൻറ ഭാഗമായി ഇരകള്‍ക്കായി പ്രത്യേക ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചത്​ വലിയ നേട്ടമാണ്​. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. 

മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നിയമമാണ് രാജ്യത്തുള്ളത്. മേഖലയില്‍ തന്നെ ആദ്യമായി മനുഷ്യക്കടത്തി​​െൻറ ഇരകള്‍ക്ക് ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്തിയ രാജ്യമെന്ന ഖ്യാതി ബഹ്‌റൈനുണ്ട്. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്​തമായ നിയമമാണുള്ളത്. മനുഷ്യാവകാശ സംരക്ഷണത്തിനായി എല്‍.എം.ആര്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഡോ. ഖലീഫ അല്‍ഫാദില്‍ വ്യക്തമാക്കി. നിയമം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ വിദേശ തൊഴിലാളികള്‍ക്ക്​ ലഭ്യമാകുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി ഉസാമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human
News Summary - Human
Next Story