Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനുഷ്യക്കടത്ത്: രണ്ട്...

മനുഷ്യക്കടത്ത്: രണ്ട് പേർക്ക് അഞ്ച് വർഷം തടവും പിഴയും

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: വിദേശികളെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയും മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങളോ ദേശീയതയോ പുറത്തുവിട്ടിട്ടില്ല. തടവ് ശിക്ഷയ്ക്ക് പുറമെ, പ്രതികൾ ഓരോരുത്തരും 2,000 ദീനാർ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഇരകളെ അവരുടെ സ്വദേശത്തേക്ക് തിരികെ അയക്കുന്നതിനുള്ള മുഴുവൻ ചെലവും പ്രതികൾ തന്നെ വഹിക്കണം.

നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ രണ്ട് പേരെ ബഹ്‌റൈനിലെത്തിച്ചത്. ഇവിടെ എത്തിയതിന് പിന്നാലെ ഇരകളെ ഒരു ഫ്ലാറ്റിൽ പൂട്ടിയിടുകയായിരുന്നു.

തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Human trafficking: Two sentenced to five years in prison and fined
Next Story