Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​:...

മ​നു​ഷ്യ​ക്ക​ട​ത്ത്​: ര​ണ്ട് ഏ​ഷ്യ​ക്കാ​ർ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ട്ട​ർ ഉ​ത്ത​ര​വി​ട്ടു. പ​രാ​തി​ക്കാ​രി ന​ൽ​കി​യ കേ​സി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും കു​റ്റം സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. ര​ണ്ട് താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ബ​ഹ്​​റൈ​നി​ൽ തൊ​ഴി​ൽ ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന പ​രാ​തി​ക്കാ​രി​​യെ ഇ​വി​ടെ എ​ത്തി​ക്കു​ക​യും ശേ​ഷം അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ യു​വ​തി​യെ ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ൽ ത​ട​വി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഇ​ഷ്​​ട​മി​ല്ലാ​തെ​യും സ്വാ​ത​ന്ത്ര്യം ന​ൽ​കാ​തെ​യു​മാ​ണ്​ പ്ര​തി​ക​ൾ അ​നാ​ശാ​സ്യ​ത്തി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​ൻ ​ശ്ര​മി​ച്ച​ത്. പ്ര​തി​ക​ൾ ര​ണ്ടു​പേ​രെ​യും വി​ശ​ദ ചോ​ദ്യം​ചെ​യ്യ​ലി​ന്​ വി​ധേ​യ​മാ​ക്കു​ക​യും കു​റ്റം ഏ​റ്റു​പ​റ​യു​ക​യു​മാ​യി​രു​ന്നു.

ഇ​ര​യാ​യ യു​വ​തി​ക്ക് പ്ര​വാ​സി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി. മ​റ്റൊ​രു വ്യ​ക്തി​യെ ലൈം​ഗി​ക തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ച്ചാ​ൽ ര​ണ്ടു മു​ത​ൽ ഏ​ഴു​വ​ർ​ഷം വ​രെ ത​ട​വാ​ണ് ശി​ക്ഷ. ഇ​ര 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ളാ​ണെ​ങ്കി​ൽ മൂ​ന്നു മു​ത​ൽ 10 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newshuman trafficking
News Summary - Human Trafficking: Two Asians Remanded
Next Story