മനുഷ്യക്കടത്ത് കേസ് കോടതിക്ക് കൈമാറി
text_fieldsമനാമ: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഏഷ്യന്‍ വംശജർക്കെതിരായ കേസ് വാദം കേള്‍ക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനുമായി കോടതിക്ക് കൈമാറിയതായി ആൻറി ഹ്യൂമൻ ട്രാഫിക്കിങ് കാര്യ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ഡിസംബര്‍ 14ന് ചേരുന്ന ഒന്നാം ഹൈ ക്രിമിനല്‍ കോടതിയില്‍ ഇവരുമായി ബന്ധപ്പെട്ട വിധി പറയും. വീട്ടുജോലിക്കെത്തിയ സ്ത്രീയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതികൾ നല്ല ജോലി സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് സ്പോണ്സറില് നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് തള്ളിവിടാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സ്ത്രീ പരാതിപ്പെട്ടു.

