Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നു​ഷ്യ​ക്ക​ട​ത്ത്​:...

മ​നു​ഷ്യ​ക്ക​ട​ത്ത്​: ബ​ഹ്‌​റൈ​നിൽ നാ​ല്​ ഏ​ഷ്യ​ക്കാ​ർ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
jail
cancel

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ്ര​കാ​രം നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നും ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ കേ​സ്​ റ​ഫ​ർ ചെ​യ്യാ​നും അ​റ്റോ​ണി ജ​ന​റ​ൽ ഉ​ത്ത​ര​വി​ട്ടു. ജോ​ലി​ക്കാ​യി എ​ത്തി​ച്ച സ്​​ത്രീ​ക​ളെ അ​തി​നു​ വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗ​​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്. ​അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​നാ​ശാ​സ്യ​ത്തി​ന്​ നി​ർ​ബ​ന്ധി​ക്കു​ക​യും സ്വാ​ത​ന്ത്ര്യം ത​ട​യു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി. അ​നാ​ശാ​സ്യ​ത്തി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​നാ​ണ്​ പ്ര​തി​ക​ൾ ശ്ര​മി​ച്ച​ത്. പ്ര​തി​ക​ളെ​യും ഇ​ര​ക​ളെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി.​ ഇ​ര​ക​ളെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. ഏ​ഷ്യ​ക്കാ​രാ​യ പ്ര​തി​ക​ളു​ടെ കേ​സി​ൽ ജ​നു​വ​രി ഒ​മ്പ​തി​ന്​ ​കോ​ട​തി വി​ധി പ​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human traffickingBahrainasians
News Summary - Human Trafficking: Four Asians remanded in Bahrain
Next Story